കോവിഡ് 19 വ്യാപാനവുമായി അനുബന്ധിച്ച് ദുബായ് മെട്രോ കടുത്ത പ്രതിരോധനടപടികൾ കൈകൊള്ളുവാനായി തീരുമാനിച്ചു. യാത്രക്കാർ തമ്മിൽ കുറഞ്ഞത് ഒന്നു മുതൽ രണ്ട് മീറ്റർ വരെ അകലം പാലിക്കണമെന്നും എല്ലാവിധത്തിലുള്ള സ്പർശനങ്ങളും അഭിവാദ്യങ്ങളും ഒഴിവാക്കണമെന്നും മെട്രോ അധികൃതർ അറിയിച്ചു. മെട്രോയുടെ ഓരോ ക്യാബിനിലും കയറാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണവും തിട്ടപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാവിലെ മുതൽ ദുബായിലെ മെട്രോ സ്റ്റേഷനുകൾക്കു മുന്നിൽ നീണ്ട ക്യൂ രൂപംകൊണ്ടു.

LEAVE A REPLY

Please enter your comment!
Please enter your name here