കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രീമിയര്‍ ലീഗ് സീസണ്‍ അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ചു. മെയ് മാസത്തിലും മത്സരങ്ങള്‍ പുനരാരംഭിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് തീരുമാനം. 20 പ്രീമിയര്‍ ലീഗ് ക്ലബുകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവിലാണ് തീരുമാനം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അനിശ്ചിത കാലത്തേക്ക് നിര്‍ത്തുകയാണെന്ന് പ്രത്യേക കുറിപ്പിലൂടെയാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അധികൃതര്‍ അറിയിച്ചത്. ഇംഗ്ലണ്ടിലെ വനിതാ സൂപ്പര്‍ ലീഗ് ഫുട്‌ബോളും അനിശ്ചിത കാലത്തേക്ക് ഉണ്ടാകില്ല.

ഏപ്രില്‍ 30ന് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ആരംഭിക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ എപ്പോഴാണോ എല്ലാ ഭീഷണിയും വിട്ടൊഴിയുന്നത് അപ്പോള്‍ മാത്രം മത്സരങ്ങള്‍ പുനഃരാരംഭിച്ചാല്‍ മതിയെന്നാണ് ഇപ്പോഴെടുത്തിരിക്കുന്ന തീരുമാനം.

ആരോഗ്യ രംഗം ശാന്തമായാല്‍ കളി പുനരാഭിച്ച്‌ ലീഗ് പൂര്‍ത്തിയാക്കുക ആകും ലീഗിന്റെ പദ്ധതി. ഓരോ ടീമിനും 9, 10 മത്സരങ്ങള്‍ വീതമാണ് പ്രീമിയര്‍ ലീഗില്‍ ശേഷിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ 25 പോയിന്റ് വ്യത്യാസത്തില്‍ ലിവര്‍പൂളാണ് ഒന്നാമത്. രണ്ട് ജയം കൂടിയാണ് കിരീടം ഉറപ്പിക്കാന്‍ ലിവര്‍പൂളിന് ഇനി വേണ്ടത്. മത്സരങ്ങള്‍ നിര്‍ത്തിവെച്ചതോടെ സാമ്ബത്തിക ബുദ്ധിമുട്ട് നേരിടുന്ന ക്ലബുകള്‍ക്കായി 150 മില്യണ്‍ ഡോളറിന്റെ ഫണ്ടും പ്രീമിയര്‍ ലീഗ് പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here