ഗ്ലോബൽ വില്ലേജ് സീസൺ 25-നുള്ള ഒരുക്കങ്ങൾ തുടങ്ങി. വില്ലേജിലേക്കുള്ള വി.ഐ.പി. പായ്ക്കുകളുടെ വിൽപ്പന ഒക്ടോബർ മൂന്നിന് ആരംഭിക്കും. വിർജിൽ മെഗാസ്‌റ്റോർ ടിക്കറ്റിങ് വെബ്‌സൈറ്റിലൂടെ വെർച്വൽ ക്യൂയിങ് സംവിധാനം വഴിയായിരിക്കും ടിക്കറ്റുകൾ ലഭ്യമാകുക. സാധുവായ എമിറേറ്റ്‌സ് ഐ.ഡി.യുള്ള 18 വയസ്സിനുമുകളിൽ പ്രായമുള്ള വ്യക്തികൾക്കാണ് വി.ഐ.പി. പായ്ക്കുകൾ സ്വന്തമാക്കാൻ അവസരം. ഒരാൾക്ക് എട്ട് പായ്ക്കുകൾവരെ വാങ്ങാം.

പ്ലാറ്റിനം, ഗോൾഡ്, സിൽവർ എന്നിങ്ങനെ മൂന്ന് തരം വി.ഐ.പി. പാസുകളാണ് ഉള്ളത്. ഇതിൽ വി.ഐ.പി. പാർക്കിങ് പാസുകൾ, എൻട്രി ടിക്കറ്റുകൾ, പാർക്കിങ് കാർഡുകൾ, ഷോ എൻട്രി പാസ് തുടങ്ങിയവ ഉണ്ടാകും. പ്ലാറ്റിനം പായ്ക്കിന് 5000 ദിർഹവും അധിക ആനുകൂല്യങ്ങളും ഉണ്ടായിരിക്കും. 4050 ദിർഹമുണ്ടായിരുന്ന ഗോൾഡ് 1800 ദിർഹത്തിനും 3340 ദിർഹമുണ്ടായിരുന്ന സിൽവർ പായ്ക്ക് 1200 ദിർഹത്തിനും ലഭിക്കും. ഒക്ടോബർ 25 മുതൽ 2021 ഏപ്രിൽ വരെയാണ് ഗ്ലോബൽ സീസൺ 25.

LEAVE A REPLY

Please enter your comment!
Please enter your name here