കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രസിഡന്റ്സ് കപ്പ് ഡിസംബര്‍ 17 മുതല്‍ ആരംഭിക്കും. എല്ലാ മത്സരങ്ങളും ആലപ്പുഴ എസ്ഡി കോളജ് ഗ്രൗണ്ടിലാണ് മത്സരം നടക്കുക. ഇപ്പോള്‍ ടൂര്‍ണമെന്‍്റിനെപ്പറ്റി കേരള ക്രിക്കറ്റ് അസോസിയേഷന്‍ തന്നെയാണ് അറിയിച്ചിരിക്കുന്നത്.വാര്‍ത്താ കുറിപ്പിലൂടെയാണ് കെസിഎ ഇക്കാര്യങ്ങള്‍ അറിയിച്ചത്. ഡിസംബര്‍ 17 മുതല്‍ 2021 ജനുവരി 3 വരെയാണ് ടൂര്‍ണമെന്‍്റ് നടക്കുക. എല്ലാ ദിവസവും രണ്ട് മത്സരങ്ങള്‍ ഉണ്ടാവും.

ഫ്രാഞ്ചൈസികളോ ടീം ഉടമകളോ ഉണ്ടാവില്ല. കെസിഎ ടൈഗേഴ്സ്, കെസിഎ ടസ്കേഴ്സ്, കെസിഎ ലയണ്‍സ്, കെസിഎ പാന്തേഴ്സ്, കെസിഎ റോയല്‍സ്, കെസിഎ ഈഗിള്‍സ് എന്നീ ടീമുകളാണ് ലീഗില്‍ ഉള്ളത്. യഥാക്രമം സച്ചിന്‍ ബേബി, വത്സല്‍ ഗോവിന്ദ്, രാഹുല്‍ പി, അക്ഷയ് ചന്ദ്രന്‍, സിജോ മോന്‍ ജോസഫ്, മുഹമ്മദ് അസറുദ്ദീന്‍ എന്നിവര്‍ യഥാക്രമം ടീമുകളെ നയിക്കും. മത്സരിക്കുന്ന 6 ടീമുകളും കെസിഎയുടെ ഉടമസ്ഥതയിലായിരിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ സ്പോര്‍ട്സ് മാര്‍ക്കറ്റിംഗ്, മാനേജ്മെന്‍്റ് കമ്ബനിയായ ട്വന്‍്റിഫസ്റ്റ് സെഞ്ചുറി മീഡിയ ടൂര്‍ണമെന്‍്റിന്‍്റെ കമേഷ്യല്‍ പാര്‍ട്ണര്‍ ആണ്. ബ്രാന്‍ഡിംഗ്, ഡിജിറ്റല്‍ പ്രമോഷന്‍, മത്സരങ്ങളുടെ തത്സമയ സംപ്രേഷണം എന്നിവയൊക്കെ ടിസിഎം ആണ് കൈകാര്യം ചെയ്യുക. എല്ലാ വര്‍ഷവും ടൂര്‍ണമെന്‍്റ് നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here