കോവിഡ് 19 അനുബന്ധിച്ച് വ്യാപക നിയന്ത്രണം പ്രഖ്യാപിച്ചതിനു പിറകേ ഉപഭോക്താക്കളിൽ നിന്നും അന്യായ വില ഈടാക്കി ചെറുകിട-മൊത്ത വിൽപ്പന. ഒറ്റദിവസംകൊണ്ട് പച്ചക്കറികൾക്കും ധാന്യങ്ങൾക്കും അന്യായമായ വില വർധനവാണ് വന്നിരിക്കുന്നത്. ഉള്ളി തക്കാളി മുതലായ സാധനങ്ങൾക്ക് 20 മുതൽ 35 രൂപ വരെ കൂട്ടിയപ്പോൾ തക്കാളിക്ക് ഇരട്ടിയിലധികം ആയി വിലവർധനവാണ് കണ്ടത്. കഴിഞ്ഞ ദിവസം 20 രൂപയ്ക്ക് വിറ്റ തക്കാളി ഇന്നലെ 40 രൂപയ്ക്കായിരുന്നു ഉപഭോക്താക്കൾക്ക് നൽകിയത്. പച്ചമുളക്, ക്യാരറ്റ്,ബീൻസ് തുടങ്ങിയവയ്ക്കും പത്തു രൂപയിലധികം വില വർദ്ധനവ് തന്നെ. നിലവിൽ കേരളത്തിൽ വിതരണം ചെയ്യുന്ന പച്ചക്കറികൾ ഒക്കെ തമിഴ്നാട്ടിൽനിന്നും ആണ് എത്തുന്നത്. വിലനിയന്ത്രണത്തിന് ഗവൺമെൻറ് ഇടപെടാത്ത പക്ഷം വീണ്ടും ഇതേ സ്ഥിതിയിൽ തന്നെ മുന്നോട്ടു പോകാനാണ് സാധ്യത എന്നാണ് കച്ചവടക്കാർ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here