അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിന് ദുബായില്‍ പ്രൈസ് മോണിറ്റര്‍ പോര്‍ട്ടല്‍ നിലവില്‍ വന്നു. പച്ചക്കറി മുതല്‍ ഒട്ടുമിക്ക അവശ്യസാധനങ്ങളും ന്യായമായ വിലയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള മോണിറ്റര്‍ സംവിധാനമാണ് ഇത്. price.ded.ae എന്ന പോര്‍ട്ടല്‍ വഴി ഉപഭോക്താക്കള്‍ക്ക് സാധനങ്ങളുടെ വില സംബന്ധിച്ച പരാതികളും മറ്റും വേഗത്തില്‍ അധികാരികളെ അറിയിക്കാന്‍ സാധിക്കും. ഉപഭോക്താക്കള്‍ക്ക് അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കി അമിതവില ഈടാക്കുന്നത് തടയാന്‍ ഈ പോര്‍ട്ടല്‍ സഹായകരമാകുമെന്ന് ദുബായ് ഇക്കോണമി അറിയിച്ചു. ഇതുവഴി 41 അവശ്യസാധനങ്ങളുടെ വിലനിലവാരം നിത്യേനയെന്നോണം മോണിറ്റര്‍ ചെയ്യുന്നതിനും വിലകള്‍ താരതമ്യം ചെയ്യുന്നതിനും ഉപഭോക്താക്കള്‍ക്ക് കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here