ഷാർജയിലെ സ്വകാര്യ സ്കൂളുകൾ വിദ്യാർത്ഥികളുടെ ഗതാഗത ഫീസ് തിരികെ നൽകുന്നു. കോവിഡ് -19 നിയന്ത്രണ നടപടികളുടെ ഭാഗമായി യു‌എഇയിലെ സ്കൂളുകളിൽ വിദൂര പഠന സംവിധാനം നടപ്പിലാക്കിയിരിക്കുന്നതിലാൽ , ഗതാഗത ഫീസ് സംബന്ധിച്ച രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി സ്കൂൾ അധികാരികൾ തുടരുന്ന ശ്രമങ്ങൾക്ക് അനുസൃതമായാണ് ഈ നീക്കം.

വിദ്യാർത്ഥികൾ സ്‌കൂൾ ഗതാഗത സൗകര്യങ്ങൾ പ്രയോജനപ്പെടുത്താത്ത കാലയളവിൽ ഗതാഗത ഫീസ് ഒഴിവാക്കാനോ ഫീസ് ഇളവ് നൽകാനോ ആവശ്യപ്പെട്ടുള്ള രക്ഷിതാക്കളുടെ നിരന്തരമായ അഭ്യർത്ഥനകൾ മാനിച്ചാണ് ഈ തീരുമാനം.

ദുബായിലെ സ്കൂളുകളിലെ ഗതാഗത ഫീസ് എഴുതി തള്ളുന്നതായ് കെഎച്ച്ഡിഎ കഴിഞ്ഞ ദിവസം തന്നെ പ്രഖ്യാപിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here