ആമസോണ്‍ പ്രൈമുമായി മള്‍ട്ടി ബില്യണിന്റെ കരാറില്‍ ഒപ്പു വെച്ച് നടി പ്രിയങ്ക ചോപ്ര. രണ്ടു വര്‍ഷത്തേക്കാണ് ഡീല്‍. പ്രിയങ്ക തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.

‘ഒരു അഭിനേതാവും പ്രൊഡ്യൂസറും എന്ന നിലയില്‍ ഭാഷയും സ്ഥല വ്യത്യാസങ്ങളും പരിഗണിക്കാതെ മികച്ച ഉള്ളടക്കം സൃഷ്ടിക്കുന്നതിന് ലോകമെമ്പാടുമുള്ള സര്‍ഗാത്മകമായ കഴിവുകളുടെ ഒരു തുറന്ന് ക്യാന്‍വാസ് ഞാന്‍ സ്വപ്‌നം കണ്ടിട്ടുണ്ട്. എന്റെ പ്രൊഡക്ഷന്‍ കമ്പനിയായ പര്‍പിള്‍ പെബിള്‍ പിക്‌ചേര്‍സിന്റെ ഡി.എന്‍.എയിലുള്ളതും ആമസോണുമായുള്ള ഈ ആവേശകരമായ പുതിയ ശ്രമത്തിന്റെ അടിസ്ഥാനവുമിതാണ്,’ പ്രിയങ്ക ചോപ്ര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

പ്രിയങ്കയുമായി സഹകരിക്കുന്നതില്‍ വളരെ പ്രതീക്ഷയുണ്ടെന്നാണ് ആമസോണ്‍ സ്റ്റുഡിയോസ് ഹെഡ് ജെന്നിഫര്‍ സല്‍കെ പറഞ്ഞത്. ‘ആവേശകരമായ ഒറിജിനല്‍ ഉള്ളടക്കത്തിലേക്കും ആഗോളതലത്തില്‍ പ്രതിധ്വനിക്കാന്‍ കഴിയുന്ന കഥാപാത്രങ്ങളിലേക്കും പ്രിയങ്ക ആകര്‍ഷിക്കപ്പെടുന്നു. അവര്‍ ഒരു പവര്‍ ഹൗസ് നിര്‍മാതാവാണ്,’ ജെന്നിഫര്‍ സല്‍കെ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here