ദുബായ് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ ഒക്ടോബർ 8 ശനിയാഴ്ച, മൾട്ടി ലെവൽ ടെർമിനലുകൾ ഒഴികെ ദുബായിലെ എല്ലാ പൊതു പാർക്കിംഗ് ഏരിയകളും സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.അബുദാബിയിൽ കഴിഞ്ഞ ദിവസം സൗജന്യ ടോളും പാർക്കിംഗും അധികൃതർ പ്രഖ്യാപിച്ചിരുന്നു . ഷാർജയിലും സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു.ഒക്‌ടോബർ 8 ശനിയാഴ്ച, യു.എ.ഇയിലെ എല്ലാ പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ശമ്പളത്തോടെയുള്ള ഔദ്യോഗിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ഒട്ടുമിക്ക രാജ്യങ്ങളിലും പ്രവാചകന്റെ ജന്മദിനം ഇസ്ലാമിക കലണ്ടറിലെ മൂന്നാം മാസമായ 1444 റബിഅൽ-അവ്വൽ 12-ന് ആചരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here