മൂന്ന് വര്‍ഷ കരാര്‍ ഓഫര്‍ ചെയ്ത്, ബാഴ്സലോണ സൂപ്പര്‍താരം മെസിയെ സ്വന്തമാക്കാന്‍ പി.എസ്.ജി വീണ്ടും രംഗത്ത്. യുവേഫ ചാമ്ബ്യന്‍ ലീഗില്‍ കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. മൂന്ന് വര്‍ഷ കരാറും, പത്താം നമ്ബര്‍ ജേഴ്സിയുമാണ് ഇതിനായുള്ള വാഗ്ദാനം. സുഹ്യത്തായ, മെസിക്കൊപ്പം കളിക്കാന്‍ പത്താം നമ്ബര്‍ ജേഴ്സി വിട്ടു നല്കാന് നെയ്മറും തയ്യാറാണ്.
ഇത് അനുകൂല ഘടകമായി, ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയും കരുതുന്നു. ബാഴ്സലോണ വിടുകയാണന്ന് മെസി നേരത്തെ അറിയിച്ചിരുന്നുവെങ്കിലും, കരാര്‍ തര്‍ക്കം മൂലം ക്ലബ്ബ് മാറ്റം മുടങ്ങുകയായിരുന്നു. ഇതുവരെ താരം, ബാഴ്സയുമായി കരാര്‍ പുതുക്കിയിട്ടുമില്ല. ഇതൊക്കെ പി.എസ്.ജിക്ക് പ്രതീക്ഷ നല്കുന്ന ഘടകങ്ങളാണ്.