ലോക ടൂറിസം ദിനാചരണ ഭാഗമായി രാജ്യത്തെ ജനങ്ങൾക്കായി ഖത്തർ എയർവേയ്‌സ് ഹോളിഡേയ്‌സ് മികച്ച ടൂർ പാക്കേജുകൾ പ്രഖ്യാപിച്ചു. ദോഹയിലെ അഞ്ച് മുൻനിര ഹോട്ടലുകളിൽ വിനോദ, താമസ സൗകര്യങ്ങളുടെ പാക്കേജാണ് സ്വദേശികൾക്കും വിദേശികൾക്കുമായി പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യത്തേക്ക് സന്ദർശകർക്കു പ്രവേശന നിയന്ത്രണം തുടരുന്നതിനാൽ രാജ്യത്തെ താമസക്കാർക്കായി മികച്ച പാക്കേജുകൾ നൽകി ആഭ്യന്തര വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകുകയാണ് അധികൃതരുടെ ലക്ഷ്യം. പ്രഭാതഭക്ഷണവും അത്താഴവും ഉൾപ്പെടെ ഒരു രാത്രി താമസത്തിന് ഒരാൾക്ക് 385 റിയാൽ മുതലാണ് പാക്കേജ് നിരക്ക്. ഒക്‌ടോബർ 15 നുള്ളിൽ ബുക്ക് ചെയ്യുന്നവർക്ക് ഒക്‌ടോബർ 31 വരെയാണ് ഓഫർ ലഭിക്കുക.

ഖത്തർ നാഷനൽ ടൂറിസം കൗൺസിലിന്റെ അംഗീകാരമുള്ളതും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഖത്തർ ക്ലീൻ സർട്ടിഫിക്കറ്റ് ലഭിച്ചതുമായ ഹോട്ടലുകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ദമ്പതികൾക്കും കുടുംബങ്ങൾക്കുമൊക്കെയായി പ്രത്യേകം പാക്കേജുകൾ ലഭിക്കും. കൂടുതൽ

LEAVE A REPLY

Please enter your comment!
Please enter your name here