ദോഹ: കോവിഡ്–19മായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിൽ നിന്നായി 45000 ബ്രിട്ടീഷ് പൗരന്മാരെ ഖത്തർ എയർവേസ്​ സ്വന്തം നാട്ടിലെത്തിച്ചു. കോവിഡ്–19 രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അന്താരാഷ്​ട്ര തലത്തിൽ തന്നെ വിമാന സർവീസുകൾ റദ്ദാക്കുകയും വിമാനത്താവളങ്ങൾ അടച്ചിടുകയും ചെയ്തതിനാൽ നിരവധി ബ്രിട്ടീഷ് പൗരന്മാരാണ് വിവിധ രാജ്യങ്ങളിലായി കുടുങ്ങിക്കിടന്നിരുന്നത്. ബ്രിട്ടീഷ് സർക്കാറി​െൻറ പ്രത്യേക അഭ്യർഥനയിലാണ് പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ഖത്തർ എയർവേസ്​മുന്നിട്ടിറങ്ങിയത്. 45000ത്തിലധികം വരുന്ന തങ്ങളുടെ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചുവെന്നും ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽതാൻ സഅദ് അൽ മുറൈഖിയെ ഈ സന്ദർഭത്തിൽ നന്ദി അറിയിക്കുന്നുവെന്നും ബ്രിട്ടീഷ്് മിഡിലീസ്​റ്റ് നോർത്താഫ്രിക്ക മന്ത്രി ജെയിംസ്​ ക്ലെവർലി ട്വീറ്റ് ചെയ്തു.കോവിഡ്–19 പശ്ചാത്തലത്തിൽ ലോകത്തി​െൻറ വിവിധ ഇടങ്ങളിലായി കുടുങ്ങിക്കിടക്കുന്ന നിരവധി പേരെയാണ് ഖത്തർ എയർവേസ്​ ഇതിനകം അവരുടെ സ്വദേശത്തേക്ക് സുരക്ഷിതമായി എത്തിച്ചത്. ആവശ്യമെങ്കിൽ വിമാനം ചാർട്ടർ ചെയ്തും ചില രാജ്യങ്ങൾക്ക് വേണ്ടി ഖത്തർ എയർവേസ്​ ​പ്രവർത്തിച്ചുവരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here