സി​റി​യ​യി​ല്‍ സാ​ധാ​ര​ണക്കാര്‍ക്കെതിരിയുള്ള അ​ക്ര​മ​ങ്ങ​ളെ​യും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളെ​യും അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെന്നാവര്‍ത്തിച്ച്‌ ​ ഖ​ത്ത​ര്‍. സി​റി​യ​യി​ലെ ഭ​ര​ണ​കൂ​ട അ​തി​ക്ര​മ​ങ്ങ​ള്‍​ക്കെ​തി​രാ​യ പൊ​തു​ജ​ന​ങ്ങ​ളു​ട സ​മാ​ധാ​ന സ​മ​ര​ങ്ങ​ളു​ടെ 10ാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഖ​ത്ത​റിെന്‍റ പ്ര​സ്​​താ​വ​ന.സി​റി​യ​യി​ല്‍ അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി ലം​ഘി​ക്ക​പ്പെ​ടുന്നതായി ന്യൂ​യോ​ര്‍​ക്കി​ല്‍ ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ ആ​സ്​​ഥാ​ന​ത്ത് ന​ട​ന്ന യു.​എ​ന്‍ ജ​ന​റ​ല്‍ അ​സം​ബ്ലി​യു​ടെ അ​നൗ​പ​ചാ​രി​ക​മാ​യ ച​ട​ങ്ങി​ല്‍ ഖ​ത്ത​ര്‍ സ്​​ഥി​രം പ്ര​തി​നി​ധി ശൈ​ഖ ഉ​ല്‍​യാ അ​ഹ്മ​ദ് ബി​ന്‍ സൈ​ഫ് ആ​ല്‍​ഥാ​നി വ്യ​ക്ത​മാ​ക്കി.

സി​വി​ലി​യ​ന്മാ​ര്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ള്‍ സി​റി​യ​യി​ല്‍ ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഭീ​ക​ര​വാ​ദ​ത്തിെന്‍റ ആ​വി​ര്‍​ഭാ​വ​ത്തി​ലേ​ക്ക് ഇ​ത് ന​യി​ച്ചി​ട്ടു​ണ്ട്. ലോ​ക​ത്തിെന്‍റ​യും മേ​ഖ​ല​യി​ലെ​യും സു​ര​ക്ഷ​ക്കും സ​മാ​ധാ​ന​ത്തി​നും സി​റി​യ​യി​ലെ പ്ര​തി​സ​ന്ധി വെ​ല്ലു​വി​ളി​യാ​കു​ന്നു​ണ്ടെ​ന്നും ശൈ​ഖ ഉ​ല്‍​യാ ആ​ല്‍​ഥാ​നി വ്യക്തമാക്കി . സി​റി​യ​യി​ലെ പ്ര​തി​സ​ന്ധി​യു​ടെ​യും ആ​ഭ്യ​ന്ത​ര സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ​യും അ​ന​ന്ത​ര ഫ​ല​ങ്ങ​ള്‍ ഏ​റെ​യും ബാ​ധി​ച്ചി​രി​ക്കു​ന്ന​ത് സ്ത്രീകളെയും കു​ട്ടി​ക​ളെ​യാ​ണ്. ഇ​ത് വളരെയധികം നി​ര്‍​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും അ​വ​ര്‍ കൂട്ടിച്ചേര്‍ത്തു.

സി​റി​യ​ന്‍ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ മുഴുവന്‍ ശ്ര​മ​ങ്ങ​ള്‍​ക്കും പ്ര​ത്യേ​കി​ച്ച്‌ യു.​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ലിെന്‍റ പ്ര​ത്യേ​ക ദൂ​തന്റെ കീ​ഴി​ല്‍ ന​ട​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഖ​ത്ത​റിെന്‍റ അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ ഉ​റ​പ്പു​ന​ല്‍​കു​ന്ന​താ​യും അ​വ​ര്‍ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here