ഫ്രാന്‍സിലെ ഇസ്ലാമിനെതിരെ നടക്കുന്ന വിവിധ നീക്കങ്ങളില്‍ ഖത്തറില്‍ പ്രതിഷേധ നടപടികള്‍ ശക്തമാകുന്നു. ഖത്തര്‍-ഫ്രാന്‍സ് സാംസ്‌കാരിക വര്‍ഷത്തിന്റെ ഭാഗമായി നടത്താനിരുന്ന പരിപാടികള്‍ മാറ്റിവെച്ചതായി ഖത്തര്‍ സര്‍വ്വകലാശാല അറിയിച്ചു. ഖത്തറിലെ പ്രമുഖ വ്യാപാര കമ്ബനി ആയ അല്‍മീറ കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്ബനി ഫ്രാന്‍സിന്റെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് നിര്‍ത്തി.

ഫ്രാന്‍സില്‍ അധികൃതര്‍ മനഃപൂര്‍വം ഇസ്ലാമിനെതിരെയും ഇസ്ലാം ചിഹ്നങ്ങള്‍ക്കെതിരെയും നീക്കം നടത്തുകയാണെന്നും ഇതില്‍ പ്രതിഷേധിച്ചാണ് സാധനങ്ങള്‍ വില്‍ക്കുന്നത് നിര്‍ത്തിയെന്നും കമ്ബനി അറിയിച്ചു. ഇസ്ലാമിനെ മുന്‍വിധിയോടെ കാണുന്നതും അതിന്റെ പവിത്രതയേയും അടയാളങ്ങളേയും അവമതിക്കുന്നതും ഒരു നിലക്കും അനുവദനീയമല്ല.

ആധുനിക സമൂഹത്തിലെ മാനവിക മൂല്യങ്ങള്‍ക്കും ധാര്‍മികതക്കും നിരക്കാത്ത നടപടി കൂടിയാണിതെന്നും ഖത്തര്‍ യൂണിവേഴ്സിറ്റി ട്വിറ്ററിലൂടെ വ്യക്തമാക്കി. ഫ്രാന്‍സില്‍ മതനിന്ദ നടത്തിയെന്ന് ആരോപിച്ച്‌ ചരിത്ര അധ്യപകനെ കഴുത്ത് അറുത്തു കൊലപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതിഷേധങ്ങള്‍ ശക്തമായത്.

LEAVE A REPLY

Please enter your comment!
Please enter your name here