25ാമത് പുരുഷ, വനിതാ ഏഷ്യൻ ടേബിൾ ടെന്നിസ്​ ചാമ്പ്യൻഷിപ്പിന് ഖത്തർ വേദിയാകുമെന്ന് ഏഷ്യൻ ടേബിൾ ടെന്നിസ്​ യൂനിയൻ (എ.ടി.ടി.യു) പ്രഖ്യാപിച്ചു. അടുത്ത വർഷം സെപ്റ്റംബറിലാണ് ചാമ്പ്യൻഷിപ്. എ.ടി.ടി.യു എക്സിക്യൂട്ടിവ് ഓഫിസ്​ യോഗത്തിലാണ് ഖത്തറിെൻറ ആതിഥേയത്വ പ്രഖ്യാപനമുണ്ടായത്.ഏഷ്യൻ ടേബിൾ ടെന്നിസ്​ ചാമ്പ്യൻഷിപ്പിെൻറ വേദിക്കായി മുൻനിരയിലുണ്ടായിരുന്ന ചൈനയും ഇന്ത്യയും എ.ടി.ടി.യു ജനറൽ അസംബ്ലിക്കിടെ പിന്മാറിയതോടെയാണ് ഖത്തറിന് നറുക്ക് വീണത്. 2000ത്തിലാണ് നേരത്തേ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിച്ചത്. 20 വർഷത്തിനു ശേഷമാണ് ഖത്തറിൽ വീണ്ടും ചാമ്പ്യൻഷിപ് എത്തുന്നത്.

ഏഷ്യൻ ചാമ്പ്യൻഷിപ്പിന്​ രണ്ടു തവണ വേദിയാകുന്ന ആദ്യ അറബ്, ഗൾഫ് രാജ്യമായി ഖത്തർ മാറും. അന്താരാഷ്​ട്രതലത്തിലെ വമ്പൻ കായിക ചാമ്പ്യൻഷിപ്പുകൾ നടത്തുന്നതിൽ ഖത്തറിനുള്ള തുടർച്ചയായ അംഗീകാരങ്ങളുടെ ഭാഗമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here