ഇന്ത്യയ്ക്ക് ഓക്സിജന്‍ എത്തിക്കാന്‍ സന്നദ്ധത അറിയിച്ച്‌ ഖത്തര്‍. ക്രയോജനിക് ടാങ്ക് അയച്ചാല്‍ ഓക്‌സിജന്‍ എത്തിക്കാന്‍ തയ്യാറാണെന്നാണ് ഖത്തര്‍ അറിയിച്ചിരിക്കുന്നത്.

ദേശീയ പെട്രോളിയം കമ്ബനിയായ ഖത്തര്‍ പെട്രോളിയത്തിന്റെ അനുബന്ധ കമ്ബനി ഗസാല്‍ ക്യു എസ് സി ആണ് സന്നദ്ധത പ്രകടിപ്പിച്ചത്. ഒരു ദിവസം 60 മെട്രിക് ടണ്‍ നല്‍കാനുള്ള ശേഷിയാണ് കമ്ബനിക്കുള്ളത്.

ഓക്‌സിജന്‍ കൊണ്ടുപോകാനുള്ള ക്രയോജനിക് സ്റ്റോറേജ് വെസലുകള്‍ ഇന്ത്യ എത്തിച്ചാല്‍ 20,000 ലിറ്റര്‍ തോതില്‍ 60,000 ലിറ്റര്‍ ദ്രവീകൃത ഓക്‌സിജന്‍ ഒരുദിവസം തന്നെ കപ്പല്‍ മാര്‍ഗം കയറ്റി അയക്കാമെന്നാണ് ഖത്തറിന്റെ വാഗ്ദാനം. വിമാന മാര്‍ഗം ടാങ്കുകള്‍ മൂന്നര മണിക്കൂറിനുള്ളില്‍ ഖത്തറിലെത്തിക്കാന്‍ കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here