സൗദിയിലെ ജിസിസി ഉച്ചകോടിയില്‍ ഒപ്പുവച്ച അല്‍ ഉല കരാറിന്റെ തുടര്‍നടപടികളുടെ ഭാഗമായി യുഎഇ, ഖത്തര്‍ പ്രതിനിധികള്‍ കുവൈത്തില്‍ കൂടിക്കാഴ്ച്ച നടത്തി. കരാര്‍ നടപ്പാക്കാനുള്ള സംയുക്ത സംവിധാനങ്ങളെ കുറിച്ചും നടപടിക്രമങ്ങളെ കുറിച്ചുമാണ് പ്രതിനിധി സംഘങ്ങള്‍ ചര്‍ച്ച ചെയ്തത്.

ജിസിസി രാജ്യങ്ങളുടെയും രാജ്യങ്ങളിലെ പൗരന്മാരുടെയും താല്‍പ്പര്യ പ്രകാരമുള്ള സംയുക്ത പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനെ കുറിച്ചും മേഖലയില്‍ സ്ഥിരതയും സമൃദ്ധിയും കൈവരിക്കുന്നതിനെ കുറിച്ചും പ്രതിനിധി സംഘങ്ങള്‍ ചര്‍ച്ച ചെയ്തു. ജിസിസി ഉച്ചകോടിയില്‍ അറബ് രാജ്യങ്ങള്‍ ഒപ്പു വച്ച അല്‍ ഉല കരാറാണ് അയല്‍ രാജ്യങ്ങള്‍ ഖത്തറിനെതിരേ ഏര്‍പ്പെടുത്തിയ മൂന്നര വര്‍ഷത്തെ ഉപരോധം അവസാനിപ്പിച്ചത്. ഇതേ തുടര്‍ന്ന് സൗദി അറേബ്യ, യുഎഇ, ഈജിപ്ത് എ്ന്നീ രാജ്യങ്ങഠള്‍ കര-ജല-വ്യോമാതിര്‍ത്തികള്‍ തുറക്കുകയും നയതന്ത്രബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here