ഓഗസറ്റ് രണ്ടു മുതല്‍ ഖത്തറിലേക്ക് എത്തുന്ന ഇന്ത്യക്കാര്‍ക്ക് വീണ്ടും ക്വാറന്റീന്‍ ഏര്‍പ്പെടുത്തി ഖത്തറിന്റെ ക്വാറന്റീന്‍ നയങ്ങളില്‍ സമഗ്ര മാറ്റം. വാക്‌സീന്‍ എടുത്തവര്‍ക്കും ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. പുതിയ വ്യവസ്ഥകള്‍ ഓഗസറ്റ് രണ്ടിന് ദോഹ സമയം ഉച്ചയ്ക്ക് 12.00 മുതല്‍ പ്രാബല്യത്തിലാകുമെന്ന് ഇന്ത്യന്‍ എംബസി ട്വിറ്ററിലാണ് അറിയിച്ചത്. പുതിയ വ്യവസ്ഥകള്‍ പ്രകാരം ഖത്തര്‍ ഐഡിയുള്ളവര്‍ ഇന്ത്യയില്‍ പോയി മടങ്ങിയെത്തുമ്പോള്‍ ഖത്തറില്‍ നിന്നാണ് കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതെങ്കില്‍ അല്ലെങ്കില്‍ ഖത്തറില്‍ വച്ച് കോവിഡ് വന്നു ഭേദമായവരാണെങ്കില്‍ ഹോട്ടല്‍ ക്വാറന്റീന്‍ രണ്ടു ദിവസമാണ്. രണ്ടാമത്തെ ദിവസം കോവിഡ് പിസിആര്‍ പരിശോധനയില്‍ ഫലം നെഗറ്റീവാണെങ്കില്‍ ക്വാറന്റീന്‍ ഒഴിവാകും.

ഖത്തര്‍ ഐഡിയുള്ളവരില്‍ വാക്‌സീന്‍ എടുക്കാത്തവര്‍, ഖത്തറിന് പുറത്തുളള രാജ്യത്തു നിന്നു കോവിഡ് വാക്‌സീന്‍ എടുത്തവര്‍, ഖത്തറിന് പുറത്തു വച്ചു കോവിഡ് വന്നു ഭേദമായവര്‍ എന്നിവര്‍ക്കും ഹോട്ടല്‍ ക്വാറന്റീന്‍ പത്തു ദിവസമാണ്. ഖത്തര്‍ അംഗീകൃത കോവിഡ് വാക്‌സിന്‍ ആയിരിക്കണം എടുക്കേണ്ടത്. ഇന്ത്യയിലെ കോവിഷീല്‍ഡ് ഖത്തര്‍ അംഗീകൃത വാക്‌സീനാണ്. വ്യവസ്ഥകള്‍ക്ക് വിധേയമായി സിനോഫാമും അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് ഖത്തര്‍ അംഗീകൃത വാക്‌സീന്‍ എടുത്തവര്‍ക്ക് മാത്രമാണ് കുടുംബ സന്ദര്‍ശക വീസ, ടൂറിസ്റ്റ്, വര്‍ക്ക്,ഓണ്‍ അറൈവല്‍ വീസകളില്‍ പ്രവേശനം ലഭിക്കുക. ഇവര്‍ക്കും പത്തു ദിവസം ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണ്. എന്നാല്‍ വാക്‌സിനെടുക്കാത്തവര്‍ക്ക് പ്രവേശനമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here