best malayalam news portal in dubai

ഒമാനില്‍ ക്വാറന്റൈന്‍ നിയമങ്ങളില്‍ മാറ്റം വരുത്തിയതായി ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ അവസാനിപ്പിക്കാന്‍ പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കുകയാണ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

ഏഴ് ദിവസമാണ് ക്വാറന്റൈന്‍ കാലാവധി. എട്ടാമത്തെ ദിവസം പി.സി.ആര്‍ പരിശോധന നടത്തി നെഗറ്റീവ് ആണെങ്കില്‍ ആശുപത്രിയിലെത്തി ട്രാക്കിങ് ബ്രേസ്‌ലെറ്റ് അഴിച്ച്‌ ക്വാറന്റൈന്‍ അവസാനിപ്പിക്കാവുന്നതാണ്. നേരത്തേ 14 ദിവസത്തെ ക്വാറന്റൈന്‍ ശേഷം പി.സി.ആര്‍ പരിശോധനയില്ലാതെ പുറത്തിറങ്ങാന്‍ സാധിക്കുമായിരുന്നു. ഈ സൗകര്യമാണ് ഒഴിവാക്കിയതെന്ന് ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥന്‍ പറഞ്ഞു. രോഗബാധിതരല്ലെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ക്വാറന്റൈന്‍ അവസാനിപ്പിക്കാന്‍ പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here