നാ​ലു ഭാ​ഗ​ങ്ങ​ളി​ലേ​ക്കും വ​ഴി​തു​റ​ന്ന മ​നോ​ഹ​ര​മാ​യ ന​ട​പ്പാ​ല​ങ്ങ​ൾ തു​റ​ന്ന്​ ആ​ർ.​ടി.​എ. ദു​ബൈ മ​റീ​ന ജ​ങ്​​ഷ​നി​ലാ​ണ്​ പാ​ല​ങ്ങ​ൾ തു​റ​ന്ന​ത്. ദു​ബൈ​യി​ൽ ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​ര​മൊ​രു പാ​ലം നി​ർ​മി​ക്കു​ന്ന​ത്.ദു​ബൈ മ​റീ​ന​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്ത്​ കി​ങ്​ സ​ൽ​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ സാ​ദ്​ സ്​​ട്രീ​റ്റി​ലാ​ണ്​ പാ​ലം. നാ​ല്​ വ​ശ​ത്തും എ​സ്​​ക​ലേ​റ്റ​റു​ക​ൾ വ​ഴി പു​റ​ത്തേ​ക്കി​റ​ങ്ങാ​ൻ ക​ഴി​യും. മ​ണി​ക്കൂ​റി​ൽ 8000 യാ​ത്ര​ക്കാ​ർ​ക്ക്​ ഇ​തു​വ​​ഴി സ​ഞ്ച​രി​ക്കാം.

യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മിന്റെയും ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മിന്റെയും ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തിന്റെ ഫ​ല​മാ​യാ​ണ്​ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യ​തെ​ന്ന്​ ആ​ർ.​ടി.​എ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ മ​ത്താ​ർ അ​ൽ​താ​യ​ർ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here