ഷാര്‍ജയില്‍ ട്രാഫിക്​ നിയമലംഘനം പിടികൂടാന്‍ റഡാര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു. അതിനൂതന സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന റഡാറുകള്‍ വഴി മറ്റു വാഹനങ്ങള്‍ ഈ പാതയില്‍ കയറിയ ഉടനെ വിവരം പൊലീസ് കേന്ദ്രത്തിലെത്തും. വൈകാതെ പിഴ ലഭിച്ച അറിയിപ്പ് ഡ്രൈവര്‍ക്ക് ലഭിക്കുകയും ചെയ്യും. പൊതുഗതാഗത പാതയില്‍ കടക്കുന്നവര്‍ക്ക് 400 ദിര്‍ഹമാണ് പിഴ.

ഷാര്‍ജയില്‍ ബസുകള്‍ക്കും ടാക്​സികള്‍ക്കും മാത്രമായുള്ള പാതകള്‍ അടുത്തിടെയാണ് വ്യാപിപ്പിച്ചത്. മുമ്ബ് ഇത്തരം പാതകളില്‍ ചില ഇളവുകള്‍ നല്‍കിയെങ്കിലും ബദല്‍ സംവിധാനങ്ങള്‍ ശക്തിപ്പെട്ടതോടെ ശക്തമായ മുന്നറിയിപ്പ്​ നല്‍കുകയും പിടികൂടാന്‍ റഡാറും ഒരുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here