സംസ്ഥാനത്തെ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ഉറപ്പാക്കാനുള്ള പരിശോധനയ്ക്ക് ഡ്രോണുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ സുരക്ഷാ സേനയും. കേരളത്തിൽ എറണാകുളം ജംക്‌ഷൻ, എറണാകുളം മാർഷലിങ് യാഡ് എന്നിവിടങ്ങളിലാണ് ഡ്രോൺ ഉപയോഗിച്ച് കഴിഞ്ഞ ദിവസം നിരീക്ഷണം നടത്തിയത്.

ഇതിൽ പൊന്നുരുന്നിയിലെ മാർഷലിങ് യാഡ് 110 ഏക്കറിൽ പരന്നു കിടക്കുന്നതിനാൽ നേരിട്ട് എല്ലായിടത്തും പരിശോധന പ്രായോഗികമല്ല എന്നതിനാൽ ഡ്രോൺ ഉപയോഗിക്കുന്നതിലൂടെ യാഡിന്റെ ഏതു കോണിലും നോട്ടമെത്തും സംസ്ഥാനത്ത് ആദ്യമായിട്ടാണ് ആർപിഎഫ് സുരക്ഷാ ആവശ്യത്തിനായി ഡ്രോൺ ഉപയോഗിക്കുന്നത്. അധികം വൈകാതെ തന്നെ ഇത് എല്ലാ പ്രധാന സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കാനാണ് ആര്‍പിഎഫിന്‍റെ നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here