ഷാര്‍ജ: അവസാന ഓവര്‍ വരെ ആവേശം മുറ്റിനിന്ന പോരാട്ടത്തില്‍ പഞ്ചാബ് കിങ്സ് ഇലവനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം. പഞ്ചാബ് ഉയര്‍ത്തിയ 224 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം മൂന്നു പന്തും നാലു വിക്കറ്റും ശേഷിക്കെ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു. ആദ്യം പന്തുകള്‍ കളഞ്ഞതിന് പഴി കേട്ട ഹരിയാനക്കാരന്‍ രാഹുല്‍ തെവാതിയയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് രാജസ്ഥാന് ഉജ്ജ്വല വിജയം സമ്മാനിച്ചത്. 85 റണ്‍സെടുത്ത മലയാളി താരം സഞ്ജു വി സാംസണാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. നായകന്‍ സ്റ്റീവന്‍ സ്മിത്ത് 84 റണ്‍സെടുത്തു.

 Mohammad Shami of Kings XI Punjab

വമ്ബന്‍ ലക്ഷ്യത്തിന് മുന്നില്‍ പതറാതെയാണ് രാജസ്ഥാന്‍ തുടങ്ങിയത്. ജോസ് ബട്ട്ലറെ തുടക്കത്തിലേ നഷ്ടമായെങ്കിലും സ്മിത്തും സഞ്ജുവും ചേര്‍ന്ന് അവരെ മുന്നോട്ടു നയിച്ചു. 27 പന്തില്‍ 50 തികച്ച്‌ സ്മിത്ത് മടങ്ങിയെങ്കിലും സഞ്ജുവിന്‍റെ വെടിക്കെട്ട് രാജസ്ഥാന് പ്രതീക്ഷയേകി. 24 പന്തില്‍ 85 റണ്‍സെടുത്ത സഞ്ജു ഏഴ് സിക്സറും നാലു ബൌണ്ടറിയും പറത്തി. സഞ്ജുവിനൊപ്പം തുടക്കത്തില്‍ നിറം മങ്ങിയെങ്കിലും അവസാന ഘട്ടത്തില്‍ ആഞ്ഞടിച്ച രാഹുല്‍ തവാതിയയും(53) ഇംഗ്ലീഷ് താരം ജോഫ്ര ആര്‍ച്ചറും() ചേര്‍ന്നാണ് രാജസ്ഥാന്‍റെ ജയം എളുപ്പമാക്കിയത്. 31 പന്ത് നേരിട്ട രാഹുല്‍ തെവാതിയ ഏഴു സിക്സറുകളും അടിച്ചുകൂട്ടി. നേരത്തെ മായങ്ക് അഗര്‍വാളിന്‍റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് കിങ്സ് ഇലവന് മികച്ച സ്കോര്‍ നേടിയത്. രാജസ്ഥാനെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യേണ്ടി വന്നെങ്കിലും പഞ്ചാബ് നിശ്ചിത 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സ് അടിച്ചുകൂട്ടി. 50 പന്തില്‍ 106 റണ്‍സെടുത്ത മായങ്ക് അഗര്‍വാളും 54 പന്തില്‍ 69 റണ്‍സെടുത്ത നായകന്‍ കെ.എല്‍ രാഹുലിന്‍റെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് പഞ്ചാബിനെ വമ്ബന്‍ സ്കോറിലെത്തിച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത പഞ്ചാബിനുവേണ്ടി മികച്ച തുടക്കമാണ് മായങ്കും രാഹുലും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ആദ്യം വിക്കറ്റില്‍ 183 റണ്‍സാണ് അടിച്ചുകൂട്ടിയത്. രാഹുല്‍ കരുതലോടെ ബാറ്റുവീശിയപ്പോള്‍ രാജസ്ഥാന്‍ ബൌളര്‍മാരെ നിര്‍ദയം പ്രഹരിച്ചുകൊണ്ടായിരുന്നു മായങ്കിന്‍റെ ബാറ്റിങ്. ഏഴു സിക്സറും 10 ബൌണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു മായങ്കിന്‍റെ സെഞ്ച്വറി. പതിനഞ്ചാമത്തെ ഓവറിലെ അവസാന പന്തില്‍ ശ്രേയസ് ഗോപാലിനെ ബൌണ്ടറി കടത്തിയാണ് ഐപിഎല്ലിലെ ആദ്യ സെഞ്ച്വറി മായങ്ക് പൂര്‍ത്തിയാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here