മൊബൈൽ മാർക്കറ്റിങ് അസോസിയേഷന്റെ സ്മാർട്ടീസ് 2020 സുവർണ പുരസ്കാരങ്ങൾ ഉൾപ്പെടെ റാക് ബാങ്കിന്. ഗോൾഡ് വിഭാഗത്തിൽ 6, സിൽവർ 3, ബ്രോൺസ് (ബ്രോൺസ്) 3 എന്നിങ്ങനെയാണ് അവാർഡുകൾ. അഡ്വർട്ടൈസർ ഒാഫ് ദി ഇയർ പുരസ്കാരവും നേടി. 9 വിഭാഗങ്ങളിലായി നടത്തിയ 5 ക്യാംപെയ്നുകൾ അടിസ്ഥാനമാക്കിയാണ് ഇത്.

ബ്രാൻഡ് അവെയർനസ്, ജെൻഡർ ഇക്വാലിറ്റി, പ്രോഡക്ട് സർവീസ് ലോഞ്ച്, മൊബൈൽ ഗെയിമിങ്, മൊബൈൽ വിഡിയോ, മൊബൈൽ സോഷ്യൽ വിഭാഗങ്ങളിലാണ് സുവർണനേട്ടം. പുതിയ സാങ്കേതിക മുന്നേറ്റങ്ങൾക്കു ലഭിച്ച അംഗീകാരമാണിതെന്ന് പഴ്സനൽ ബാങ്കിങ് എംഡി: ഫ്രെഡറിക് ഡി.മെൽകർ പറഞ്ഞു. വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിൽ കിട്ടിയ അഗീകാരങ്ങൾ അഭിമാനാർഹമാണെന്ന് മാർക്കറ്റിങ് ഡയറക്ടർ ബനാലി മൽഹോത്ര പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here