നൂറ്റാണ്ടിന്റെ ചരിത്രമുള്ള ഗോപുരം പുതുക്കി റാസൽഖൈമ മ്യൂസിയം. കടലിനോടു ചേർന്ന അൽ ജസീറ ഹംറയിലുള്ള ഈ ഗോപുരം പ്രതിരോധ നിരീക്ഷണത്തിന് ഉപയോഗിച്ചിരുന്നതാണ്. 10 മീറ്ററോളം ഉയരമുള്ള ഗോപുരം പൊതുജനങ്ങൾക്ക് വൈകാതെ തുറന്നുകൊടുക്കും.

മുത്ത് വാരിയും മീൻ പിടിച്ചും ഉപജീവനം നടത്തിയിരുന്ന കാലഘട്ടത്തിൽ ഗോപുരത്തിന് ഏറെ പ്രാധാന്യമുണ്ടായിരുന്നു. കണ്ടൽക്കാടുകളുടെ ചില്ലകൾ, ഈന്തപ്പന, ചെങ്കല്ല്, കടലോരക്കല്ലുകൾ എന്നിവ ഉപയോഗിച്ചാണു നിർമാണം.

LEAVE A REPLY

Please enter your comment!
Please enter your name here