കോവിഡ് -19 രോഗികളുടെ ചികിത്സയ്ക്കായി റാസൽഖൈമയിൽ ആശുപത്രികൾ അനുവദിച്ചു കൊണ്ട് ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി.

ആശുപത്രികളിലെ പ്രവർത്തന പ്രക്രിയകളുടെ സന്നദ്ധതയും കാര്യക്ഷമതയും നിർണ്ണയിക്കാനും ആരോഗ്യ പ്രവർത്തകർ രോഗികൾക്ക് അവശ്യ ചികിത്സ നൽകുന്നത് എങ്ങനെയെന്നും അറിയാൻ ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറിയും എമിറേറ്റ്സ് ഹെൽത്ത് സർവീസസ് കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ് മേധാവിയുമായ ഡോ. മുഹമ്മദ് സലിം അൽ ഒലാമ അടുത്തിടെ റാസ് അൽ ഖൈമയിലെ ഒബൈദുള്ള വയോജന ആശുപത്രി സന്ദർശിച്ചിരുന്നു.

ആരോഗ്യ പ്രവർത്തകരുടെ സേവനങ്ങൾക്ക് അഭിനന്ദനം പ്രകടിപ്പിച്ച അൽ ഒലാമ, മെഡിക്കൽ മേഖലയിലെ ദേശീയ കേഡർമാരെക്കുറിച്ച് ആരോഗ്യ വകുപ്പിന് അഭിമാനമുണ്ടെന്നും അത്തരം ജീവനക്കാരുടെ ആരോഗ്യത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്നുവെന്നും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here