കോവിഡ് മാനദണ്ഡം കര്‍ശനമാക്കിക്കൊണ്ട് പുണ്യമാസത്തില്‍ കൂടിച്ചേരല്‍ പാടില്ലെന്ന് ഷാര്‍ജ, അജ്‌മാന്‍ പോലീസ് മുന്നറിയിപ്പ് നല്‍കി.കുടുംബങ്ങളുടെയോ തൊഴിലാളികളുടെയോ താമസയിടങ്ങളിലും ഇഫ്‌താര്‍ സംഗമങ്ങള്‍ പാടില്ല. അതിനായി ഷാര്‍ജ, അജ്‌മാന്‍ പോലീസ് റംസാന്‍ മാസത്തില്‍ പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ടെന്ന് ഇരു എമിറേറ്റുകളിലെയും മേധാവികള്‍ അറിയിച്ചു.

റെസ്റ്റോറന്റുകളിലടക്കം അനുമതിയില്ലാതെ റംസാന്‍ കിറ്റുകള്‍ വിതരണംചെയ്യാന്‍ പാടില്ല.സംഘടനകളോ വ്യക്തികളോ തൊഴിലാളികളുടെ ക്യാമ്ബുകളിലും മറ്റും ആഹാരമെത്തിക്കുന്നതിനും വിലക്ക് കര്‍ശനമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here