കോവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് റമദാന്‍ തമ്പുകള്‍ക്ക് ഇത്തവണയും അനുമതി ഉണ്ടാകില്ലെന്ന് ദുബായ് അധികൃതരുടെ തീരുമാനം. റമദാനില്‍ പൊതുജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനായി പള്ളികള്‍ക്കോ വീടുകള്‍ക്കോ മറ്റേതെങ്കിലും പൊതു സ്ഥലങ്ങള്‍ക്കോ പുറത്ത് കൂടാരങ്ങള്‍ അനുവദിക്കില്ല. തമ്പുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ റമദാനില്‍ ഭക്ഷണ വിതരണം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ കോവിഡ് – പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചിരിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

യുഎഇയിലെ മറ്റു എമിറേറ്റുകളും റമദാന്‍ തമ്പുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയേക്കും എന്നാണ് സൂചന. സാധാരണ റമദാനില്‍ യു.എ.ഇയിലുടനീളം ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനുകള്‍, മനുഷ്യസ്നേഹികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ തമ്പുകള്‍ ഒരുക്കി ഇഫ്താറിന് സൗകര്യം ഏര്‍പ്പെടുത്താറുണ്ട്. സമൂഹത്തിലെ അര്‍ഹരായ വിഭാഗങ്ങള്‍ക്ക് സഹായം ഉറപ്പുവരുത്തുന്നതിനായി വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായും ചാരിറ്റി ഓര്‍ഗനൈസേഷനുകളുമായും ദുബൈ ഔഖാഫ് വിഭാഗം ഏകോപനം നടത്തും. അംഗീകൃത അസോസിയേഷനുകള്‍, ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടായിരിക്കണം തുടര്‍ നടപടികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here