റമദാനില്‍ ഷാര്‍ജയിലെ സ്‌കൂള്‍ സമയത്തില്‍ മാറ്റം. സ്‌കൂള്‍ സമയം മൂന്ന് മുതല്‍ അഞ്ച് മണിക്കൂര്‍ വരെയായിരിക്കണമെന്ന് ഷാര്‍ജ പ്രൈവറ്റ് എജുക്കേഷന്‍ അതോറിറ്റി (എസ്.പി.ഇ.എ) അറിയിച്ചു. രാവിലെ ഒമ്പതിന് മുമ്പായി സ്‌കൂളുകള്‍ ആരംഭിക്കരുതെന്നതിനോടൊപ്പം സമയം മൂന്ന് മണിക്കൂറില്‍ കുറയാതെയും അഞ്ച് മണിക്കൂറില്‍ കൂടാതെയും ക്രമീകരിക്കണമെന്നും എസ്.പി.ഇ.എ കൂട്ടിച്ചേര്‍ത്തു. നിര്‍ദേശിക്കപ്പെട്ട പ്രകാരമുള്ള പ്രവൃത്തി സമയം നിലനിര്‍ത്തുന്നതിന് സ്‌കൂളുകള്‍ ഹോംവര്‍ക്ക്, പ്രോജക്ടുകള്‍, ടെസ്റ്റുകള്‍ എന്നിവ കുറയ്ക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here