കോവിഡ് നിയന്ത്രണങ്ങളിൽ അയവു വരുത്തി റാസൽഖൈമ സർക്കാർ. മാസ്ക് ധരിച്ചും സമൂഹിക അകലം പാലിച്ചും ഹോട്ടലുകളിലും അനുബന്ധ സ്ഥാപനങ്ങളിലേക്കുമുള്ള പ്രവേശനം നൂറു ശതമാനമാക്കി ഉയർത്തി. എമിറേറ്റിലെ ആഘോഷ പരിപാടികളിൽ മാനദണ്ഡങ്ങൾ പാലിച്ച് പ്രവേശനം 60 ശതമാനമാക്കി.

വിവാഹ ചടങ്ങുകളിൽ സംബന്ധിക്കാനും 60 ശതമാനത്തിനാണ് അനുമതി. എന്നാൽ പങ്കെടുക്കുന്നവർ 300 ൽ കൂടാൻ പാടില്ല. മാസ്ക്കും സാമൂഹിക അകലവും ലംഘിക്കരുതെന്നാണു കർശന വ്യവസ്ഥ.

ആരാധനാലയങ്ങളിലെത്തുന്നവരുടെ സാമൂഹിക അകലപരിധി രണ്ട് മീറ്ററാണ്. അനുഷ്ഠാന കർമങ്ങൾ കഴിയുന്നതുവരെ ഈ പരിധി പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം.

ഉല്ലാസ, വിനോദ കേന്ദ്രങ്ങളിലും സിനിമാശാലകളിലേക്കുമുള്ള പ്രവേശനം 80 ശതമാനമാക്കി. മ്യൂസിയം, പ്രദർശനശാലകൾ എന്നിവിടങ്ങളിലേക്കും ഇതേ തോതിൽ പ്രവേശനം നൽകും.

പ്രദേശിക കാര്യാലയങ്ങളുടെ നിർദേശപ്രകാരമുള്ള കോവിഡ് മാനദണങ്ങൾ പാലിച്ച് പൊതുഗതാഗത സംവിധാനങ്ങളിൽ 75% പേർക്ക് യാത്ര ചെയ്യാം. യാത്ര അവസാനിക്കും വരെ സാമൂഹിക അകല പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം. സാംസ്കാരിക, സമൂഹിക, കലാ പരിപാടികളിലേക്കും പ്രദർശനങ്ങളിലേക്കും ഇതര ആഘോഷങ്ങളിലേക്കുമുള്ള പ്രവേശനം രണ്ട് ഡോസ് പ്രതിരോധ വാക്സീനും സ്വീകരിച്ചവർക്കായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here