വി​ല്‍​പ​ന​ക്ക്​ ഒ​രു​ങ്ങു​ന്ന എ​യ​ര്‍ ഇ​ന്ത്യ സ്വ​ന്ത​മാ​ക്കാ​ന്‍ റാ​സ​ല്‍​ഖൈ​മ ഇ​ന്‍​വെ​സ്​​റ്റ്​​മെന്‍റ്​ അ​തോ​റി​റ്റി​യും (റാ​കി​യ) രം​ഗ​ത്ത്. സ്​​പൈ​സ്​ ജെ​റ്റ്​ മേ​ധാ​വി അ​ജ​യ്​ സി​ങ്ങും ഡ​ല്‍​ഹി കേ​ന്ദ്ര​മാ​യ ബേ​ര്‍​ഡ്​ ഗ്രൂ​പ്​ ഉ​ട​മ അ​ങ്കൂ​ര്‍ ബാ​ട്ടി​യ​യു​ം ഉ​ള്‍​പ്പെ​ടു​ന്ന ക​ണ്‍​സോ​ര്‍​ട്യ​ത്തി​ല്‍ ചേ​ര്‍​ന്നാ​ണ്​ ന​ഷ്​​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​യ​ര്‍ ഇ​ന്ത്യ വാ​ങ്ങാ​ന്‍ റാ​കി​യ രം​ഗ​ത്തെ​ത്തി​യ​ത്. ലേ​ല​ത്തി​ല്‍ പ​ങ്കാ​ളി​ത്തം വ​ഹി​ക്കു​ന്ന ക​മ്ബ​നി​ക​ളു​ടെ അ​വ​സാ​ന പ​ട്ടി​ക​യി​ല്‍ ടാ​റ്റ ഗ്രൂ​പ്പും സ്​​പൈ​സ്​ ജെ​റ്റും മാ​ത്ര​മാ​ണ്​ ഇ​ടം​പി​ടി​ച്ച​ത്. ​ഇൗ ​വ​ര്‍​ഷം പ​കു​തി​യോ​ടെ വി​മാ​ന​ക്ക​മ്ബ​നി​ക്ക്​ പു​തി​യ ഉ​ട​മ​ക​ളെ ക​ണ്ടെ​ത്തി​ കൈ​മാ​റു​മെ​ന്ന സൂ​ച​ന വ്യോ​മ​യാ​ന​മ​ന്ത്രി ഹ​ര്‍​ദീ​പ്​ സി​ങ്​ പു​രി ക​ഴി​ഞ്ഞ​ദി​വ​സം ന​ല്‍​കി​യി​രു​ന്നു. അ​ര്‍​ധ​മ​ന​സ്സോ​ടെ രം​ഗ​ത്തി​റ​ങ്ങി​യ​തി​നാ​ലാ​ണ്​ സ്വ​കാ​ര്യ​വ​ത്​​ക​ര​ണ ശ്ര​മം നേ​ര​േ​ത്ത വി​ജ​യി​ക്കാ​തെ പോ​യ​തെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു.

ഇ​ന്ത്യ​ന്‍ വി​മാ​ന​ക്ക​മ്ബ​നി​യാ​യ എ​യ​ര്‍ ഇ​ന്ത്യ സ്വ​കാ​ര്യ​വ​ത്​​ക​രി​ക്കാ​നു​ള്ള തീ​ര​ു​മാ​നം നേ​ര​േ​ത്ത കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ കൈ​ക്കൊ​ണ്ടി​രു​ന്നു. താ​ല്‍​പ​ര്യ​മു​ള്ള ക​മ്ബ​നി​ക​ളി​ല്‍​നി​ന്ന്​ അ​പേ​ക്ഷ​യും ക്ഷ​ണി​ച്ചു. എ​യ​ര്‍ ഇ​ന്ത്യ ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ടാ​യ്​​മ​യ​ട​ക്കം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചെ​ങ്കി​ലും യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്​ ര​ണ്ടു​ ക​മ്ബ​നി​ക​ള്‍ മാ​ത്ര​മാ​ണ്. ഇ​തി​ല്‍ ഒ​രു വി​ഭാ​ഗ​ത്തി​െന്‍റ കൂ​ടെ​യാ​ണ്​ റാ​കി​യ​യും പ​ങ്കാ​ളി​യാ​യ​ത്. റാ​സ​ല്‍​ഖൈ​മ ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്ന സ​ഖ്​​ര്‍ ബി​ന്‍ മു​ഹ​മ്മ​ദ്​ അ​ല്‍ ഖാ​സി​മി​യു​ടെ ഉ​ത്ത​ര​വ്​ പ്ര​കാ​രം രൂ​പ​വ​ത്​​കൃ​ത​മാ​യ സം​വി​ധാ​ന​മാ​ണ്​ റാ​സ​ല്‍​ഖൈ​മ ഇ​ന്‍​വെ​സ്​​റ്റ്​​മെന്‍റ്​ അ​തോ​റി​റ്റി എ​ന്ന റാ​കി​യ. വ്യ​ത്യ​സ്​​ത സാ​മ്ബ​ത്തി​ക മേ​ഖ​ല​ക​ളി​ല്‍ നി​ക്ഷേ​പി​ക്കു​ക​യും അ​നു​കൂ​ല അ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ക്കു​ക​യു​മാ​ണ്​ അ​േ​താ​റി​റ്റി​യു​ടെ ല​ക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here