കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ റാസല്‍ഖൈമ പോലീസ് പട്രോളിങ് കൂടുതല്‍ ശക്തമാക്കുന്നു. മോട്ടോര്‍ സൈക്കിളിലാണ് പോലീസ് പട്രോളിങ്ങിനായി തയ്യാറായിരിക്കുന്നത്.

എല്ലാ റോഡുകളിലും പള്ളികള്‍ക്ക് സമീപവും പരിശോധന നടത്തുമെന്ന് റാക്ക് പോലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ നറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോ.മുഹമ്മദ് സയീദ് അല്‍ ഹാമിദി പറഞ്ഞു. വാഹനങ്ങള്‍ ക്രമരഹിതമായി പാര്‍ക്ക് ചെയ്ത് ഗതാഗത തടസ്സമുണ്ടാക്കരുതെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. ഗതാഗതമര്യാദകള്‍ പാലിക്കണമെന്ന് ദുബായ് പോലീസ് ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്രൂയി അഭ്യര്‍ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here