സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ റി​സ​ര്‍​വ് ബാങ്കിന്റെ മേ​ല്‍​നോ​ട്ട​ത്തി​നു​ കീ​ഴില്‍ കൊണ്ടുവരുന്ന നിയമ ഭേദഗതി ബി​ല്‍ രാ​ജ്യ​സ​ഭ​ക്കു പി​ന്നാ​ലെ ലോ​ക്​​സ​ഭ​യും പാസാക്കി. സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തിനു നിയന്ത്രണമേര്‍പ്പെടുത്തുന്നതിനുള്ള ബാങ്കിങ് നിയന്ത്രണ ബില്‍ ലോക്‌സഭ ബുധനാഴ്ച്ചയാണ് പാസാക്കിയത്. നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കുകയാണ് ബില്ലിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സഭയില്‍ പറഞ്ഞു . കേന്ദ്രസര്‍ക്കാരിന് സംസ്ഥാനങ്ങളിലെ സഹകരണ മേഖലകള്‍ കൈയ്യടക്കാനോ നിയന്ത്രിക്കാനോ ഉദ്ദേശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്തെ ഒട്ടേറെ സഹകരണ ബാങ്കുകള്‍ മോശം അവസ്ഥയിലാണ്. ഇത്തരം ബാങ്കുകള്‍ പ്രതിസന്ധിയില്‍ അകപ്പെട്ടാല്‍ മൊറട്ടോറിയം ഉള്‍പ്പടെയുള്ള നടപടികളിലൂടെ രക്ഷപെടുത്താന്‍ ഈ നീക്കത്തിലൂടെ സാധിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 32 എംപിമാര്‍ സഭയില്‍ ബില്ലിനെക്കുറിച്ച്‌ ചാേദ്യങ്ങള്‍ ഉന്നയിച്ചു. അതേസമയം, സംസ്ഥാന​ങ്ങ​ളു​ടെ അ​ധി​കാ​ര​ത്തി​ല്‍ ക​ട​ന്നു ക​യ​റു​ന്ന​താ​ണ്​ നിയ​മ​ഭേ​ദ​ഗ​തി​യെ​ന്ന്​ കോ​ണ്‍​ഗ്ര​സ്​, ഡി.​എം.​കെ, സി.​പി.​എം, ആ​ര്‍.​എസ്.പി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here