ഇന്ത്യ അടക്കം സൗദിയിലേക്ക് യാത്രാവിലക്കുള്ള രാജ്യങ്ങളിലെ പ്രവാസി തൊഴിലാളികളുടെ ഇഖാമ, റീ-എന്‍ട്രി സന്ദര്‍ശന വിസ എന്നിവയുടെ കാലാവധി നവംബര്‍ വരെ സൗജന്യമായി പുതുക്കി നല്‍കുമെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. നാട്ടില്‍ കുടുങ്ങിയ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമാകുന്നതാണ് ഈ വാര്‍ത്ത. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവ് പ്രകാരമാണ് പ്രസ്തുത നടപടി.

മുമ്ബ്​ പല തവണകളായി ഇഖാമയും റീ-എന്‍ട്രിയും പുതുക്കി നല്‍കിയിരുന്നു. സെപ്റ്റംബര്‍ 30 വരെയായിരുന്നു നിലവില്‍ ഇവയുടെ കാലാവധി. ഇതാണ് രണ്ടുമാസം കൂടി സൗജന്യമായി പുതുക്കി നവംബര്‍ 30 വരെയാക്കിയാണ്​ ഉത്തരവ് ഇറക്കിയത്. കോവിഡ് പ്രതിസന്ധിയിലെ യാത്രാവിലക്ക് മൂലം നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക്​ ഈ ആനുകൂല്യം മുഖേന സൗദിയിലേക്ക് മടങ്ങാന്‍ കഴിഞ്ഞേക്കും.

അതെ സമയം പലരുടെയും ഇഖാമ, റീ-എന്‍ട്രി കാലാവധികള്‍ പലതവണ കഴിഞ്ഞിരുന്നെങ്കിലും വീണ്ടും പുതുക്കി ലഭിക്കുകയായിരുന്നു. തന്മൂലമാണ് ഇവര്‍ക്ക് സൗദിയിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങുന്നത്. നിലവില്‍ സൗദിയില്‍ നിന്ന് രണ്ടു ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ ഇന്ത്യയില്‍ നിന്ന് നേരിട്ട് സൗദിയിലേക്ക് മടങ്ങുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here