റിയൽ എസ്റ്റേറ്റ് നിയമഭേദഗതിയിൽ ഇളവുകൾ പ്രഖ്യാപിച്ച് ഷാർജ. ഭൂമിയും കെട്ടിടങ്ങളും സ്വന്തമായി വാങ്ങാൻ അനുവദിക്കുന്ന തരത്തിലുള്ള ഇളവുകളാണ് നൽകിയിരിക്കുന്നത്.

അതേസമയം കർശന വ്യവസ്ഥകൾക്ക് വിധേയമായാകും വിദേശികൾക്ക് അനുമതി ലഭിക്കുന്നത്. പുതിയ ഭേദഗതിക്ക് ഷാര്‍ജ ഭരണാധികാരിയും യു.എ.ഇ. സുപ്രീം കൗണ്‍സിൽ അംഗവുമായി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അനുമതി നൽകി.

പുതിയ നിയമപ്രകാരം സ്വകാര്യ വ്യക്തികള്‍ക്കും കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിനും ഭൂമിയും കെട്ടിടങ്ങളും വാങ്ങാം. എന്നാൽ ഇതിന് ഭരണാധികാരിയുടെ അനുമതി വേണം. ഇതിനു പുറമേ പ്രത്യേക റിയൽ എസ്റ്റേറ്റ് പദ്ധതികളിലും എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനങ്ങൾക്ക് അനുസൃതമായി മാത്രമേ ഭൂമിയും വസ്തുവും സ്വന്തമാക്കാൻ സാധിക്കൂ.

അതേസമയം യു.എ.ഇ പൗരൻറെ പാരമ്പര്യ സ്വത്തിൽ നിയമനുസൃതം അവകാശമുള്ള വിദേശപൗരനും ഇനി മുതൽ അവയിൽ ഉടമസ്ഥാവകാശം ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here