ലാലിഗയില്‍ റയല്‍മാഡ്രിഡിന് വിജയത്തുടര്‍ച്ച. അത്‌ലറ്റിക്കോ ബില്‍ബാവോയെ എതിരില്ലാത്ത ഒരു ഗോളിനാണ് റയല്‍ പരാജയപ്പെടുത്തിയത്. ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന്‍റെ പെനാല്‍ട്ടി ഗോളാണ് റയലിന് വിജയമൊരുക്കിയത്. ഈ വിജയത്തോടെ ലീഗില്‍ 34 മത്സരങ്ങളില്‍ നിന്ന് 77 പോയിന്‍റുമായി റയല്‍ ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നു.

തൊട്ടുപിന്നില്‍ 70 പോയിന്‍റുമായി ബാഴ്സലോണയും പട്ടികയില്‍ ഉണ്ട്. മാര്‍സലോവിനെ ബോക്സില്‍ വീഴ്ത്തിയതിനാണ് പെനാല്‍റ്റി അനുവദിക്കുന്നത്. തുടര്‍ച്ചയായ ഏഴാം ജയമാണ് റയലിന്റേത്.

LEAVE A REPLY

Please enter your comment!
Please enter your name here