ഷാ​ർ​ജ വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കാ​യി എ​മ​ർ​ജ​ൻ​സി, ക്രൈ​സി​സ്, ഡി​സാ​സ്​​റ്റ​ർ മാ​നേ​ജ്‌​മെൻറ്​ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ്​ ന​ൽ​കി. കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി വ​രു​ന്ന​വ​ർ​ക്ക്​ നി​ർ​ബ​ന്ധി​ത ക്വാ​റ​ൻ​റീ​ൻ ആ​വ​ശ്യ​മി​ല്ല. എ​ന്നാ​ൽ, കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ണ്.

96 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ​രി​ശോ​ധി​ച്ച​തി​ന്റെ ഫ​ല​മാ​ണ്​ വേ​ണ്ട​ത്. ഷാ​ർ​ജ വി​മാ​ന​ത്താ​വ​ള​ത്തി​ലും പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​തിന്റെ നെ​ഗ​റ്റി​വ്​ ഫ​ലം വ​രു​ന്ന​തു​വ​രെ ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​ഞ്ഞാ​ൽ മ​തി. പോ​സി​റ്റി​വ് ആ​കു​ന്ന​വ​ർ 14 ദി​വ​സം ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യ​ണം.

ചി​കി​ത്സ ചെ​ല​വു​ക​ൾ സ്വ​യം വ​ഹി​ക്ക​ണം. യു.​എ.​ഇ സ്വ​ദേ​ശി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ഷാ​ർ​ജ വി​മാ​ന​ത്താ​വ​ളം വ​ഴി ഏ​തു​രാ​ജ്യ​ത്തേ​ക്കും യാ​ത്ര​ചെ​യ്യാം. പോ​കു​ന്ന രാ​ജ്യ​ത്തെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​ൻ യാ​ത്ര​ക്കാ​ർ ത​യാ​റാ​ക​ണം. ഷാ​ർ​ജ വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര ചെ​യ്യു​ന്ന​വ​ർ അ​ന്താ​രാ​ഷ്​​ട്ര ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് എ​ടു​ക്ക​ണം.വി​സ ഓ​ൺ അ​റൈ​വ​ലി​ന് യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ ഷാ​ർ​ജ വി​മാ​ന​ത്താ​വ​ളം വ​ഴി യു.​എ.​ഇ​യി​ൽ എ​ത്താ​ൻ ക​ഴി​യും.

LEAVE A REPLY

Please enter your comment!
Please enter your name here