അബുദാബി ന​ഗ​ര​ത്തി​ലെ പാ​ത​ക​ളി​ല്‍ മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍, വി​ര​മി​ച്ച പൗ​ര​ന്മാ​ര്‍, താ​ഴ്ന്ന വ​രു​മാ​ന​മു​ള്ള കു​ടും​ബ​ങ്ങ​ള്‍, നി​ശ്ച​യ​ദാ​ര്‍​ഢ്യ വി​ഭാ​ഗ​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്ക്​ ടോ​ള്‍ നി​ര​ക്കി​ല്‍ ഇ​ള​വ്​ അ​നു​വ​ദി​ക്കും. ഇ​തി​നാ​യി ഇ​ന്‍​റ​ഗ്രേ​റ്റ​ഡ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് സെ​ന്‍​റ​റിന്റെ ‘ഡാ​ര്‍​ബ്’ സി​സ്​​റ്റ​ത്തി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത്​ ​അ​പേ​ക്ഷി​ക്ക​ണം. ഇ​തു​വ​രെ 16,690 വാ​ഹ​ന ഉ​ട​മ​ക​ളു​ടെ അ​പേ​ക്ഷ​ക​ള്‍ അം​ഗീ​ക​രി​ച്ച്‌ ടോ​ള്‍ നി​ര​ക്കി​ല്‍ ഇ​ള​വ്​ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ട്രാ​ഫി​ക് ടോ​ള്‍ സി​സ്​​റ്റ​ത്തിന്റെ വെ​ബ്സൈ​റ്റ് വ​ഴി​യോ ‘ഡാ​ര്‍​ബ്’ സ്മാ​ര്‍​ട്ട് ഫോ​ണ്‍ ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി​യോ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. ഒ​രു ഉ​പ​ഭോ​ക്താ​വി​ന് ഒ​രു വാ​ഹ​ന​ത്തി​ല്‍ മാ​ത്ര​മാ​യി ഇ​ള​വ് പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.ആ​ദ്യ വാ​ഹ​ന​ത്തിന്റെ ഇ​ള​വ് റ​ദ്ദാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ ഉ​ട​മ ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​കാ​രം ഒ​രു വാ​ഹ​ന​ത്തി​ല്‍ നി​ന്ന് മ​റ്റൊ​ന്നി​ലേ​ക്ക് ഇ​ള​വ് കൈ​മാ​റ്റം ചെ​യ്യാ​നാ​വും. അ​പേ​ക്ഷി​ക്കു​ന്ന​തി​ന് ട്രാ​ഫി​ക് ടോ​ള്‍ സി​സ്​​റ്റ​ത്തി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത അ​ക്കൗ ണ്ട് ​വ​ഴി അ​പേ​ക്ഷ​ക​ന്‍ ലോ​ഗി​ന്‍ ചെ​യ്യ​ണം. ഈ ​പേ​ജി​ല്‍ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ അ​പ്​​ലോ​ഡ് ചെ​യ്യു​ക​യും ഒ​ഴി​വാ​ക്ക​ലി​നു​ള്ള കാ​ര​ണം രേ​ഖ​പ്പെ​ടു​ത്തു​ക​യും വേ​ണം. അ​പേ​ക്ഷ അം​ഗീ​ക​രി​ക്കു​ക​യോ നി​ര​സി​ക്കു​ക​യോ ചെ​യ്താ​ല്‍ ഇ-​മെ​യി​ല്‍ അ​ല്ലെ​ങ്കി​ല്‍ എ​സ്.​എം.​എ​സ്​ അ​റി​യി​പ്പ് ല​ഭി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here