ഖത്തറില്‍ സ്വകാര്യ സ്‌കൂളുകളിലേക്കും പ്രീസ്‌കൂളുകളിലേക്കുമുള്ള രജിസ്‌ട്രേഷന്‍ ഇന്നു(മാര്‍ച്ച്‌ 1) മുതല്‍ ആരംഭിച്ചു. ഒക്ടോബര്‍ 14വരെ രജിസ്‌ട്രേഷന്‍ പ്രക്രിയ നീളും. വിദേശത്തുള്ള വിദ്യാര്‍ഥികള്‍ക്ക് 2022 ജനുവരി അവസാനം വരെ അവസരമുണ്ട്. ഏത് പാഠ്യപദ്ധതിയാണ് തങ്ങളുടെ വിദ്യാര്‍ഥികള്‍ക്ക് യോജിച്ചത് എന്ന് മനസ്സിലാക്കി രക്ഷിതാക്കള്‍ തിരഞ്ഞെടുക്കണമെന്നും ഓരോ പാഠ്യപദ്ധതിക്കും സ്‌കൂളുകള്‍ക്കും വ്യത്യസ്തമായ ചട്ടങ്ങള്‍ ഉണ്ടെന്നും ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം സ്വകാര്യ വിദ്യാഭ്യാസ വിഭാഗം അറിയിച്ചു.

ഇന്റര്‍നാഷനല്‍ എജുക്കേഷന്‍ സിസ്റ്റം ഇക്വാലന്‍സി ടേബിളില്‍ വിദ്യാര്‍ഥികളുടെ സ്‌കൂള്‍ പ്രവേശനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാണ്. വിദ്യാര്‍ഥികളുടെ പ്രായത്തിന് അനുസരിച്ചാണ് ഏത് അക്കാദമിക് ലവലിലാണ് കുട്ടിയെ ചേര്‍ക്കേണ്ടത് എന്ന് തീരുമാനിക്കുന്നത്. എന്നാല്‍, ഓരോ സ്‌കൂളിനും ഇക്കാര്യത്തില്‍ ചില പ്രത്യേകമായ ചട്ടങ്ങള്‍ ഉണ്ടെന്നും പ്രൈവറ്റ് സ്‌കൂള്‍ ലൈസന്‍സിങ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഹമദ് അല്‍ഗാലി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here