ഈ മാസം 16ആം തീയതി മുതല്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനിച്ച്‌ മഹാരാഷ്ട്ര സര്‍ക്കാര്‍. ആരാധനാലയങ്ങള്‍ തുറക്കാന്‍ വൈകുന്നു എന്നാരോപിച്ച്‌ ബിജെപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയും വിഷയത്തില്‍ ഇടപെട്ടതിനു പിന്നാലെയാണ് പുതിയ തീരുമാനം.

ആളുകള്‍ കൂട്ടം കൂടരുതെന്നും മാസ്ക് ധരിക്കുന്നത് അടക്കമുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവണമെന്നും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മാര്‍ച്ച്‌ 17 മുതലാണ് രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ അടച്ചിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here