ജനറല്‍ ഡയറക്​ടറേറ്റ്​ ഓഫ്​ റെസിഡന്‍സി ആന്‍ഡ്​ ഫോറിന്‍ അഫയേഴ്സിെന്റെ (ജി.ഡി.ആര്‍.എഫ്​.എ) അനുമതിയുള്ള റെസിഡന്‍റ്​ വിസക്കാര്‍ക്ക്​ യു.എ.ഇയിലെ ഏത്​ വിമാനത്താവളങ്ങളിലേക്കും യാത്ര ചെയ്യാമെന്ന്​ അധികൃതര്‍ അറിയിച്ചു. നേരത്തേ ഇവര്‍ക്ക്​ ദുബൈ വിമാനത്താവളത്തിലേക്ക്​ മാത്രമേ യാത്ര അനുമതിയുണ്ടായിരുന്നുള്ളു.

Dubai residents can return to any UAE airport with GDRFA approval

പുതിയ നിര്‍ദേശം വന്നതോടെ ദുബായ് വിസക്കാര്‍ക്ക്​ മറ്റ്​ എമിറേറ്റുകളില്‍ വിമാനമിറങ്ങാന്‍ കഴിയും. കോവിഡ്​ നെഗറ്റിവ്​ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണെന്ന്​ അധികൃതര്‍ അറിയിച്ചു. ദുബൈ മീഡിയ ഓഫിസ്​ സംഘടിപ്പിച്ച AskDXBOfficial എന്ന ഹാഷ്​ടാഗിലൂടെ സംശയം ചോദിച്ചവര്‍ക്ക്​ ജി.ഡി.ആര്‍.എഫ്​.എ ഡയറക്​ടര്‍ ജനറല്‍ മുഹമ്മദ്​ അല്‍ മറിയാണ്​ ഇക്കാര്യം മറുപടിയായി അറിയിച്ചത്​.

LEAVE A REPLY

Please enter your comment!
Please enter your name here