സൗദിയില്‍ കോവിഡ് വ്യാപനം നിലനില്‍ക്കുന്നതിനാല്‍ മദീനയിലെ പ്രവാചക പള്ളിയില്‍ ഇത്തവണത്തെ റമദാനിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഇഅ്തികാഫ് ഇരിക്കുന്നതിന് ഇത്തവണയും അനുവാദമുണ്ടാകില്ല. റമദാനിലെ രാത്രി നമസ്‌കാരം ചുരുക്കും. ഇഫ്താറുകള്‍ ലഘു വിഭവങ്ങളില്‍ പരിമിതപ്പെടുത്താനും തീരുമാനം.

ഇത്തവണ റമദാനില്‍ മസ്ജിദുന്നബവിയിലെ ഇഫ്താര്‍ വേളയിലെ വിഭവമായി ഈത്തപ്പഴവും വെള്ളവും മാത്രമായി പരിമിതപ്പെടുത്തിയതായി മസ്ജിദുന്നബവി കാര്യാലയം അറിയിച്ചു. വ്യക്തിഗത ഇഫ്താറുകള്‍ നിശ്ചിത വ്യവസ്ഥകളും നിര്‍ദേശങ്ങളുമനുസരിച്ചായിരിക്കും. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച്‌ മസ്ജിദുന്നബവി കാര്യാലയമായിരിക്കും ഈത്തപ്പഴവും വെള്ളവും നല്‍കുക. പുറമെ നിന്ന് പള്ളിയിലേക്കും മുറ്റങ്ങളിലേക്കും ഭക്ഷണമോ, പാനീയമോ കൊണ്ടുവരുന്നത് അനുവദിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here