തിരികെയെത്തിയ കേരളീയര്‍ക്കായുളള നോര്‍ക്കയുടെ (Norka roots) ഒറ്റതവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതി പ്രകാരം ഇനിയും അപേക്ഷിക്കാം.

അര്‍ഹരായവര്‍ക്ക് www.norkaroots.org എന്ന നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇനിയും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വാര്‍ഷിക വരുമാനം ഒന്നര ലക്ഷം രൂപയില്‍ കവിയാത്ത പ്രവാസി മലയാളികളുടെയോ അല്ലെങ്കില്‍ അടുത്ത കുടുംബാംഗങ്ങളുടെയോ ചികിത്സക്ക് 50,000 രൂപ, മരണപ്പെടുന്ന പ്രവാസിയുടെ അനന്തരാവകാശികള്‍ക്ക് 1,00,000 രൂപ, പെണ്‍മക്കളുടെ വിവാഹാവശ്യത്തിന് 15,000 രൂപ, പ്രവാസിക്കോ കുടുംബാംഗങ്ങള്‍ക്കോ ഭിന്നശേഷി ഉപകരണങ്ങള്‍വാങ്ങുന്നതിന് 10,000 രൂപ എന്നിങ്ങനെയാണ് പരമാവധി സഹായം.

വിശദാംശങ്ങള്‍ക്ക് 1800-425-3939 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു.

ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 10.58 കോടി രൂപയുടെ സഹായധനം (financial aid) വിതരണം ചെയ്തു. 1600ഓളം ഗുണഭോക്താക്കള്‍ക്കാണ് (beneficiaries) പദ്ധതി തുണയായത്.

LEAVE A REPLY

Please enter your comment!
Please enter your name here