ഇതര എമിറേറ്റിൽ നിന്നും അബുദാബിയിലേക്കുള്ള പ്രവേശനത്തിന് പരിഷ്കരിച്ച നിയമം ഇന്നു മുതൽ പ്രാബല്യത്തിൽ വരും. 24 മണിക്കൂറിനകമുള്ള ഡിപിഐ പരിശോധനാ ഫലമോ 48 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് ഫലമോ കാണിച്ചാണ് അതിർത്തി കടക്കേണ്ടത്.

തുടർച്ചയായി 2 തവണ ഡിപിഐ ടെസ്റ്റ് എടുത്താൽ അതിർത്തി കടക്കാനാവില്ല. ഡിപിഐ ടെസ്റ്റ് എടുത്ത് അബുദാബിയിൽ തുടരുന്നവർ 3, 7 ദിവസങ്ങളിലും പിസിആർ ടെസ്റ്റ് എടുത്ത് തലസ്ഥാനത്തു തുടരുന്നവർ 4, 8 ദിവസങ്ങളിലും വീണ്ടും പിസിആർ ടെസ്റ്റ് എടുക്കണം. നിയമലംഘകർക്ക് 5000 ദിർഹമാണ് പിഴ.

വാക്സീൻ പരീക്ഷണത്തിൽ പങ്കാളികളായ വൊളന്റിയർമാർക്കും ദേശീയ ക്യാംപെയ്നിൽ 2 ഡോസ് കോവിഡ് വാക്സീൻ എടുത്തവർക്കും അൽഹൊസൻ ആപ്പിൽ ആക്ടീവ് മുദ്രയുണ്ടെങ്കിൽ (ഇ, ഗോർഡ് സ്റ്റാർ) അതിർത്തി കടക്കാൻ പരിശോധന വേണ്ട.

LEAVE A REPLY

Please enter your comment!
Please enter your name here