ഇന്ത്യ ന്യൂസിലാന്‍ഡ് ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലില്‍ ടീം ഇന്ത്യക്ക് ഏറെ നിര്‍ണായകമാവുക യുവതാരം റിഷഭ് പന്തിന്‍റെ പ്രകടനമായിരിക്കുമെന്ന് മുന്‍ വിക്കറ്റ് കീപ്പര്‍ കിരണ്‍ മോറെ പറയുന്നു. ഇംഗ്ലണ്ടിലെ സതാംപ്‌ടണില്‍ ജൂണ്‍ 18 മുതലാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ നടക്കുക.

ഒരിക്കല്‍ കൂടി ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിലും ഇംഗ്ലണ്ടിനെതിരായ പരമ്ബരയിലും റിഷഭ് പന്ത് നിര്‍ണായകമാകും എന്നാണ് കരുതുന്നതെന്നും. തന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണ് അദ്ദേഹം. ഏത് പൊസിഷനിലും ബാറ്റിംഗിന് ഇറങ്ങി മത്സരം മാറ്റിമറിക്കാനാകുമെന്ന് താരത്തിന് ആത്മവിശ്വാസം വന്നതായി തോന്നുന്നു. റിഷഭ് നിലയുറപ്പിച്ച്‌ കഴിഞ്ഞതായി വിശ്വസിക്കുന്നവെന്നും കിരണ്‍ മോറെ വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here