കോവിഡ് വ്യാപനം രൂക്ഷമായതോടെ പ്രതിസന്ധി നേരിടുന്ന ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് ആർടിഎ (ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി) ടോൾഗേറ്റിലും മറ്റും സന്ദേശം തെളിഞ്ഞു.

സ്റ്റേ സ്ട്രോങ് ഇന്ത്യ എന്ന സന്ദേശമാണ് തെളിഞ്ഞത്. കഴിഞ്ഞ ആഴ്ച ബുർജ് ഖലീഫയിലും മറ്റു പ്രധാന കെട്ടിടങ്ങളിലും ത്രിവർണപതാകയും സ്റ്റേ സ്ട്രോങ് ഇന്ത്യ സന്ദേശവും തെളിഞ്ഞിരുന്നു.

ഇതിനു പുറമേ ഓക്സിജൻ സിലിണ്ടറുകളും ഓക്സിജനും യുഎഇ ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്. യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ വിദേശ കാര്യ മന്ത്രി എസ്.ജയശങ്കറെ നേരിട്ടു വിളിച്ചും പിന്തുണ അറിയിച്ച് സഹായം വാഗ്ദാനം ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here