റോഡ്​ ആൻഡ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റി നാല്​ പുതിയ ബസ്​ റൂട്ടുകൾ കൂടി തുറക്കുന്നു. ദുബൈയുടെ വിവിധ ഭാഗങ്ങളിൽ പൊതുഗതാഗതം കൂടുതൽ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ്​ നടപടി. റൂട്ട്​ 18, 19, എഫ്​ 29, ഡി.ഡബ്ലിയു.സി 1 എന്നിവയാണ്​ പുതിയ റൂട്ടുകൾ.

അൽ നഹ്​ദ 1-ൽ നിന്ന്​ മുഹൈസിന 4-ലേക്കാണ്​ റൂട്ട്​ 18 ബസ്​ സർവീസ്​ നടത്തുക. 20 മിനിറ്റിന്‍റെ ഇടവേളയിലായിരിക്കും സർവീസ്​. അൽ നഹ്​ദ 1-ൽ നിന്ന്​ ഖിസൈസിലേക്കാണ്​ റൂട്ട്​ 19. തിരക്കേറി സമയങ്ങളിൽ 20 മിനിറ്റ്​ ഇടവേളയിൽ ഈ ബസും സർവീസ്​ നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here