ഷെയ്ഖ് റാഷിദ് ബിൻ സയീദ് റോഡിന്റെ വികസന പ്രവർത്തനങ്ങൾ 75 ശതമാനവും പൂർത്തിയാക്കിയെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ദുബായ്–അൽ െഎൻ റോഡു മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷൻ വരെ എട്ടു കിലോമീറ്ററാണ് വികസനപദ്ധതി.

പാലങ്ങൾ, ഇരു ഭാഗങ്ങളിലും മൂന്നു മുതൽ നാലു ലെയ്നുകൾ വരെയുള്ള റാസൽഖോർ റോഡ് വികസനം, ഇരുഭാഗത്തും രണ്ടു ലെയ്ൻ സർവീസ് റോഡ് എന്നിവയും പദ്ധതിയിൽ ഉൾപ്പെടും. റാസൽഖോർ റോഡിൽ മണിക്കൂറിൽ 10,000 വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്.

ഇതുമൂലം യാത്രാ സമയം 20 മിനിറ്റിൽ നിന്ന് ഏഴു മിനിറ്റായി കുറയ്ക്കും. ട്രാഫിക് സുരക്ഷയും വാഹനങ്ങളുടെ ഒഴുക്കും വർധിക്കുകയും ചെയ്യുമെന്നും ആർടിഎ ചെയർമാൻ മതാർ അൽ തായർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here