ദേശീയദിനാഘോഷം പ്രമാണിച്ച് ആർടിഎ സമയക്രമങ്ങൾ പ്രഖ്യാപിച്ചു.വിവിധ സേവനകേന്ദ്രങ്ങളും കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങളും ഒന്നു മുതൽ നാലു വരെ അടയ്ക്കും. അഞ്ചു മുതൽ പ്രവർത്തനം പുനരാരംഭിക്കും.

എന്നാൽ ഉം റമൂൽ, ദയ്റ, അൽ ബർഷ, അൽ മാനാരാ, അൽ തവാർ, അൽ കഫാഫ് എന്നിവിടങ്ങളിലെ ഹാപ്പിനെസ് കേന്ദ്രങ്ങളും ആർടിഎ ആസ്ഥാന കേന്ദ്രവും 24 മണിക്കൂറും പതിവു പോലെ പ്രവർത്തിക്കും.എക്സ്പോയിലേക്കുള്ള സൗജന്യ ബസ് സർവീസുകൾ പതിവു പോലെ തുടരും. മൾട്ടി ലെവൽ പാർക്കിങ് ഒഴികെ പൊതുപാർക്കിങ് എല്ലാം ഒന്നു മുതൽ മൂന്നുവരെ സൗജന്യമാകും.

ദുബായ് മെട്രോ റെഡ്, ഗ്രീൻ സർവീസുകൾ ഒന്നിനും രണ്ടിനും രാവിലെ അഞ്ചു മുതൽ പുലർച്ചെ 2.15 വരെ പ്രവർത്തിക്കും. ദുബായ് ട്രാം രാവിലെ ആറു മുതൽ പുലർച്ചെ ഒന്നുവരെയും ഓടും. മൂന്നിനു ട്രാം രാവിലെ ഒൻപതു മുതൽ പുലർച്ചെ ഒന്നുവരെ പ്രവർത്തിക്കും.

എല്ലാ അവധി ദിവസങ്ങളിലെയും ബസ് സമയം. ഗോൾഡ് സൂക്ക് സ്റ്റേഷനിൽ നിന്ന് രാവിലെ 4.50 മുതൽ പുലർച്ചെ 1.22 വരെ. അൽ ഗുബൈബ പുലർച്ചെ 4.13 മുതൽ രാത്രി 12.57 വരെ. സത്വയിൽ നിന്ന് രാവിലെ 4.57 മുതൽ പുലർച്ചെ 12.04 വരെ. അൽഖൂസിൽ നിന്ന് രാവിലെ 5.30 മുതൽ രാത്രി 11.30 വരെ. ജബൽ അലി രാവിലെ 4.58 മുതൽ രാത്രി 12.15വരെ.

മെട്രോ ലിങ്ക് ബസ് സർവീസ് സെന്റർ പോയിന്റ്, മാൾ ഓഫ് എമിറേറ്റ്സ്, ഇബൻ ബത്തൂത്ത, ദുബായ് മാൾ, അബു ഹെയിൽ, എത്തിസലാത്ത് എന്നിവിടങ്ങളിൽ രാവിലെ അഞ്ചു മുതൽ പുലർച്ചെ 2.10വരെ സർവീസ് നടത്തും. ഇന്റർസിറ്റി ബസുകളും കൊമേഴ്സ്യൽ കോച്ചുകളും അൽ ഗുബൈബയിൽ നിന്ന് രാവിലെ 6.40 മുതൽ രാത്രി 10.20വരെ. യൂണിയൻ സ്്ക്വയർ 4.25 മുതൽ രാത്രി 12.15വരെ. ദയ്റ സിറ്റി സെന്റർ 6.40 മുതൽ രാത്രി 11.30വരെ.ഷാർജ അൽ ജുബൈൽ രാവിലെ 5.30 മുതൽ രാത്രി 11.15 വരെ. അജ്മാൻ സ്റ്റേഷൻ രാവിലെ 4.30 മുതൽ രാത്രി 11.വരെ.

LEAVE A REPLY

Please enter your comment!
Please enter your name here