ക്രീക്ക് ഹാർബറിലേക്ക് 740 മീറ്റർ ദൈർഘ്യമുള്ള പുതിയ പാലം ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട്‌ അതോറിറ്റി തുറന്നു. ഇരുഭാഗത്തും നാലുവരി വീതമുള്ള ഈ പാലത്തിലൂടെ മണിക്കൂറിൽ 7500 വാഹനങ്ങൾക്ക് കടന്നുപോകാനാകുമെന്ന് ആർ.ടി.എ. ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു.

2022 അവസാനത്തോടെ പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്ന ശൈഖ് റാഷിദ് ബിൻ സയീദ് ക്രോസിങ് വികസന പദ്ധതിയുടെ ഭാഗമായാണിത്. വിപുലീകരണം പൂർത്തിയായാൽ ശൈഖ് സായിദ് റോഡ്, ദുബായ് അൽഐൻ റോഡ് എന്നിവയ്ക്കിടയിലെ സഞ്ചാര സമയം എട്ട് മുതൽ 22 മിനിറ്റ് വരെ കുറയും. നാദ് അൽ ഹമാർ സ്ട്രീറ്റ്, റാസൽഖോർ റോഡ് ഇന്റർസെക്‌ഷൻ എന്നിവയുടെ വികസനത്തിന് കൂടി ശൈഖ് റാഷിദ് ബിൻ സയീദ് പദ്ധതി ഗുണകരമാകും.

മൂന്ന് വരികളുള്ള പുതിയ 740 മീറ്റർ പാലം ദുബായ് ക്രീക്ക്, ദുബായ് ക്രീക്ക് ഹാർബർ എന്നിവിടങ്ങളിലേക്കുള്ള ദുബായ്-അൽഐൻ റോഡ്, അൽ ഖായിൽ റോഡുകളെ ബന്ധിപ്പിക്കാനും സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here